ഒരു രാത്രി കൊണ്ട് മഴ അപഹരിച്ചത് പതിനേഴ് ജീവനുകൾ; മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം

  • 22
    Shares

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ഇതുവരെ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ പതിനൊന്ന് പേരും ഇടുക്കിയിലാണ് മരിച്ചത്. ഇടുക്കി അടിമാലിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും മലപ്പുറം നിലമ്പൂരിൽ ഒരു കുടുംബത്തിലെ ആറു പേരും ഉരുൾപൊട്ടലിൽ മരിച്ചു

നിലമ്പൂർ ചെട്ടിയംപാറയിലാണ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചത്. കുഞ്ഞി, ഗീത, നവനീത്, നീത, സുബ്രഹ്മണ്യൻ, ജിതിൻ എന്നിവരാണ് മരിച്ചത്. ഇടുക്കി അടിമാലിയിൽ വീട് തകർന്ന് ഫാത്തിമ, നജീം, ജമീല, രണ്ട് കുട്ടികൾ എന്നിവരും മരിച്ചു.

വയനാട് വൈത്തിരിയിലും കോഴിക്കോടും കണ്ണൂരും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഉരുൾപൊട്ടി അഞ്ച് പേരെ കാണാതായി. കോഴിക്കോട് ജില്ലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. വയനാട്ടിലേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതോടെ ജില്ല ഒറ്റപ്പെട്ടു. മലമ്പുഴ അണക്കെട്ടിന് സമീപത്തും ഉരുൾപൊട്ടലുണ്ടായി. കൊച്ചി ധനുഷ്‌കോടി പാതയിയിൽ പലയിടത്തും മണ്ണിടിഞ്ഞുവീണു. വാളയാറിൽ റെയിൽപ്പാളത്തിൽ മരം വീണു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *