കനത്ത മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം: സംസ്ഥാനത്ത് പതിനാറ് മരണം

Loading...
  • 16
    Shares

സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ വിതച്ച് മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ പതിനാറ് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഇടുക്കിയിൽ മാത്രം പത്ത് പേർ മരിച്ചു. മലപ്പുറം നിലമ്പൂരിനടത്ത് ഉരുൾപൊട്ടി അഞ്ച് പേർ മരിച്ചു

ഇടുക്കി ജില്ലയിലെ അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേരും മരിച്ചു. മൂന്നാർ ദേശീയ പാതയിൽ പുത്തൻകുന്നേൽ ഹസൻകോയ എന്നയാളുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്

ഹസൻ കോയയുടെ ഭാര്യ ഫാത്തിമ, മകൻ മുജീബ്, ഭാര്യ ഷമീന മക്കളായ ദിയ ഫാത്തിമ, ദിയ സന എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം

നിലമ്പൂർ, കരുവാരക്കുണ്ട് മേഖലകളിൽ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. നിലമ്പൂരിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ പുഴ വഴി മാറി ഒഴുകിയതിനെ തുടർന്ന് ഒരാളെ കാണാതായി. പുഴ 15 മീറ്റർ വഴി മാറി ഒഴുകുകയായിരുന്നു. നിരവധി വീടുകൾ തകർന്നു

വൈത്തിരിയിൽ ഉരുൾ പൊട്ടി. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. പാലക്കാട് വാളയാറിൽ റെയിൽവേ ട്രാക്കിൽ മരം വീണു. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *