ന്യൂനമർദം രൂപപ്പെടുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കനത്ത മഴയും കാറ്റും
സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കനത്ത മഴയും കാറ്റുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം. ബംഗാൾ ഉൾക്കടയിൽ ഒഡീഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി 17 വരെ ശക്തമോ അതിശക്തമോ ആയി മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്
ന്യൂനമർദത്തിന്റെ ഭാഗമായി കേരളാ കർണാടക തീരങ്ങളിൽ കാറ്റിന് വേഗത കൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ താരതമ്യേന കുറവായിരിക്കും
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. അറബിക്കടൽ പ്രക്ഷുബ്ധമായേക്കുമെന്നാണ് അറിയുന്നത്. കേരളത്തിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
മൂന്നാറിലാണ് കൂടുതൽ മഴ റിപ്പോർട്ട് ചെയ്തത്. 101.2 മില്ലി മീറ്റർ. പീരുമേട്ടിൽ 89 മില്ലി മീറ്റർ മഴ പെയ്തു. കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച 55 മില്ലി മീറ്റർ മഴ പെയ്തു. കാറ്റിലും മഴയിലുമായി കാസർകോട് അഞ്ച് വീടുകൾ തകർന്നു