കനത്ത മഴയിൽ തൃശ്ശൂരിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു; മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ

  • 39
    Shares

സംസ്ഥാനത്ത് കനത്ത മഴയിൽ വീട് തകർന്ന് തൃശ്ശൂരിൽ രണ്ട് പേർ മരിച്ചു. ചേനക്കല വീട്ടിൽ അയ്യപ്പൻ(70), മകൻ ബാബു(45) എന്നിവരാണ് മരിച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഇവരുടെ വീട് അപകടാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുകയാണ്. സാധാരണ മൺസൂൺ കാലത്തേക്കൾ 22 ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. തോരാതെ പെയ്യുന്ന മഴയിൽ കോട്ടയം ജില്ലയുടെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലാണ്.

ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 3000 കിലോമീറ്റർ റോഡ് കനത്ത മഴയിൽ ഇതുവരെ തകർന്നിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും റോഡ് ഒലിച്ചുപോയി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *