ശക്തമായ കാറ്റും മിന്നലും മഴയും; സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം

  • 36
    Shares

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാറ്റും ഇടിമിന്നലും വരുന്നത്. എട്ട് ജില്ലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

നാളെ വൈകുന്നേരം വരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളോട് ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *