വടകരയിലെ ഹോട്ടലിൽ ബാത്ത്റൂമിൽ ഒളിക്യാമറ; നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു
ഹോട്ടലിലെ ബാത്ത് റൂമിൽ ഒളിക്യാമറ വെച്ചെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു. ബസ് സ്റ്റാൻഡിന് അടുത്തുള്ള ഹോട്ടലാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ മുറിയെടുത്ത യുവതിയാണ് ഒളിക്യാമറ വെച്ച വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.