2011ൽ 209 തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

  • 12
    Shares

തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 2011ൽ അന്നത്തെ ഇടതുപക്ഷ സർക്കാരാണ് 209 തടവുകാരെ കൂട്ടമായി വിട്ടയച്ചത്. പത്ത് വർഷത്തിലധികം തടവിൽ കിടന്നവരെയാണ് വിട്ടയച്ചിരുന്നത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പത്ത് വർഷത്തിലധികം തടവിൽ കിടന്നവരെ വിട്ടയക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 209 പേരെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്.

പൂജപ്പുരയിൽ നിന്ന് 28 പേരും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 111 പേരെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 45 പേരെയും ചീമേനി തുറന്ന ജയിലിൽ നിന്ന് 24 പേരെയുമാണ് വിട്ടയച്ചത്. ഇതിനെതിരെ കോടതിക്ക് മുന്നിൽ എത്തിയ പൊതുതാത്പര്യഹർജിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

14 വർഷം തടവ് അനുഭവിച്ചവരെയാണ് വിട്ടയച്ചതെന്നായിരുന്നു അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷിച്ചപ്പോൾ പതിനാല് വർഷം പൂർത്തിയാക്കിയവർ വെറും നാല് പേർ മാത്രമാണ് ഉണ്ടായിരുന്നത്. 100 പേരാകട്ടെ പത്ത് വർഷത്തിൽ താഴെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരുമായിരുന്നു.

പുറത്തിറങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ കോടതി ഉത്തരവിട്ടു. ഇവർ നല്ല ജീവിതം തുടരുകയാണോയെന്ന് പരിശോധിക്കണം. പുറത്തിറങ്ങിയവർ യോഗ്യതയില്ലാത്തവരാണെങ്കിൽ വീണ്ടും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി പരാമർശിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *