ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിലേക്ക്; വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയെയും അനുവദിക്കണം

  • 9
    Shares

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിലേക്ക്. കേസിന്റെ വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യമുന്നയിച്ചാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ വിചാരണ കോടതി നടിയുടെ ആവശ്യം തള്ളിയിരുന്നു.

ജില്ലയിലെ സെഷൻസ് കോടതികളിലോ അഡീഷണൽ സെഷൻസ് കോടതികളിലോ വനിതാ ജഡ്ജിമാരില്ലാത്തതാണ് വിചാരണ കോടതി നടിയുടെ ആവശ്യം തള്ളിയത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും നടി ആവശ്യപ്പെടുന്നു.

ന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വിചാരണക്കായി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി വ്യക്തമാക്കി. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതിനായി ദിലീപ് അടക്കമുള്ള പ്രതികൾ മനപ്പൂർവം ശ്രമിക്കുന്നതായി എറണാകുളം സെഷൻസ് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *