ഹർത്താലിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി; നടപടി എടുത്തേ മതിയാകു, ഹർത്താൽ ഇന്നൊരു തമാശയായി മാറി

Loading...
  • 41
    Shares

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർത്താൽ അതീവ ഗുരുതര പ്രശ്‌നമാണ്. ഒരു വർഷം 97 ഹർത്താൽ കേരളത്തിന്റെ പലയിടങ്ങളിലായി നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഹർത്താലിനെതിരെ സർക്കാർ എന്ത് നിലപാട് എടുത്തുവെന്ന് വിശദീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു

ഹർത്താലിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വ്യാപാരികൾ അടക്കം ഉന്നയിച്ച പ്രശ്‌നത്തിൽ സർക്കാർ നിലപാട് കോടതി ആരാഞ്ഞു. ഇവർക്ക് സംരക്ഷണം നൽകാനാകില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് നിർദേശിച്ച ഹൈക്കോടതി ഇത് നിയമമായി മാറ്റുന്നത് പരിഗണിക്കാൻ സർക്കാരിന് സാധിക്കില്ലേയെന്നും ചോദിച്ചു

ഹർത്താൽ എന്നത് ഇപ്പോൾ കേവലം തമാശയായി മാറി. ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലെയെന്ന് കോടതി ചോദിച്ചു. ഇന്നുച്ചയ്ക്ക് മുമ്പ് നിലപാട് അറിയിക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *