പ്രശസ്തിക്ക് വേണ്ടി കോടതിയെ കരുവാക്കരുത്; മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരനോടും അഭിഭാഷകനോടും ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി ചെന്ന ആൾക്കും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രശസ്തിക്ക് വേണ്ടിയും വ്യക്തി വൈരാഗ്യം തീർക്കാനും കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അഭിഭാഷകൻ വിശദീകരണം നൽകണമെന്നും ഇത് തൃപ്തികരമല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു

കന്യാകുമാരി സ്വദേശി ഡി ഫ്രാൻസിസാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് പണം ചെലവിട്ട് വിദേശയാത്രകൾ നടത്തിയെന്നാണ് ആരോപണം. അഭിഭാഷകന് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം എന്താണെന്ന് കോടതി ചോദിച്ചു.

ഹർജിക്കാരൻ രേഖകൾ ശേഖരിക്കേണ്ടതിന് പകരം അഭിഭാഷകൻ ശേഖരിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അഭിഭാഷകനോട് കോടതി 27ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *