ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു; ഡീൻ കൂര്യാക്കോസിന് നിർണായകം

Loading...
  • 208
    Shares

കാസർകോട് രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് കേസ്.

കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കേസ് രാവിലെ പത്തരക്ക് കോടതി പരിഗണിക്കും. രാത്രി ഫേസ്ബുക്ക് വഴിയാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസാണ് ഫേസ്ബുക്ക് വഴി ഹർത്താൽ പ്രഖ്യാപിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡീൻ പ്രതികരിച്ചു. അതേസമയം ഹർത്താലിൽ അക്രമങ്ങൾ നടന്ന സംഭവത്തിൽ കേസ് ഡീനിന് നിർണായകമാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *