യൂത്ത് കോൺഗ്രസ് ഹർത്താൽ ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി; പൊതുഗതാഗതം ഉടൻ പുന:സ്ഥാപിക്കാൻ നിർദേശം

  • 89
    Shares

രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചത്താലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഹൈക്കോടതി. സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഹർത്താൽ കോടതിയലക്ഷ്യമാണ്. ക്രിമിനൽ കുറ്റമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇതിന് മുമ്പായി ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. പൊതുഗതാഗതം ഉടൻ പുന:സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു

ഗതാഗതം നിർത്തിവെക്കുന്നത് ഉത്തരവിന്റെ ലംഘനമായി കണക്കാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടരുതെന്നും കോടതി നിർദേശിച്ചു. മാധ്യമങ്ങൾക്കും കോടതിയുടെ നിർദേശം വന്നിട്ടുണ്ട്. മിന്നൽ ഹർത്താലുകൾ വാർത്തയാക്കരുത്. ഇത്തരം ഹർത്താലുകൾ നിയമവിരുദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും കോടതി നിർദേശിച്ചു

ഹർത്താലിനിടെ നടന്ന അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഹാജരാക്കാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വരുത്തുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും കോടതി നിർദേശിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *