ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; ഈ വെബ് സൈറ്റുകളിൽ ഫലം അറിയാം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങളും ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും.
www.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും ഐ എക്സാം എന്ന മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം.