ഹിന്ദു പാക്കിസ്ഥാൻ വിവാദത്തിൽ തരൂരിന് പിന്തുണയുമായി വിടി ബൽറാം

Loading...
  • 10
    Shares

കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിന് പിന്തുണയുമായി വിടി ബൽറാം എംഎൽഎ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം. ഇത് വിവാദമാകുകയും തരൂർ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. നേതാക്കൾ വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പും ഇതിന് പിന്നാലെ വന്നിരുന്നു

പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി ടി ബൽറാം പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ പ്രതികരണം. ആർ എസ് എസിനെതിരായ ആ വിമർശനം ആവർത്തിക്കുന്നുവെന്നും ബൽറാം പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കുകയാണ് സംഘ് പരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരിൽ എന്തിനാണ് എഴുത്തുകാരനും പാർലമെന്റേറിയനുമായ ഡോ. ശശി തരൂർ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ല. എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം. മത, ജാതി, ഭാഷ, വർഗ, വർണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാൽ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കൽപ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളിൽ മറ്റ് ന്യൂനപക്ഷ മതസ്ഥർ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങൾക്ക്
നമുക്ക് ചൂണ്ടിക്കാണിക്കാൻ തൊട്ടയൽപ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലക്ക് പാക്കിസ്ഥാൻ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത് എന്നതിന്റെ പാഠം.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വർഷം മുൻപ് ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റിൽ ഞാനും ഉപയോഗിച്ചിട്ടുണ്ട് ‘ഹിന്ദു പാക്കിസ്ഥാൻ’ എന്ന പ്രയോഗം. പിന്നീട് പലയാവർത്തി പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്. ഡോ. ശശി തരൂരിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് ആർഎസ്എസിനെതിരായ ആ വിമർശനം ആവർത്തിക്കുന്നു.

കോൺഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *