ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ശശി തരൂർ

  • 12
    Shares

ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. 2019 പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്ന് തരൂർ പറഞ്ഞിരുന്നു. തരൂർ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു

എന്തിനാണ് മാപ്പ് പറയേണ്ടതെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു രാഷ്ട്ര ആശയത്തിൽ ബിജെപിയും ആർഎസ്എസും വിശ്വസിക്കുന്നില്ലെങ്കിൽ അതവർ അംഗീകരിക്കണം. അവരുടെ ആശയത്തെ കുറിച്ച് പറഞ്ഞതിന് ഒരാൾ എന്തിന് മാപ്പ് പറയണമെന്നും തരൂർ ചോദിച്ചു

ഹിന്ദു രാഷ്ട്ര ആശയത്തിൽ ബിജെപി വിശ്വസിക്കുന്നില്ലെങ്കിൽ അവർ ആൾക്കൂട്ടത്തിന് മുന്നിൽ തുറന്നു പറയണം. എന്നാൽ വിവാദം അവസാനിച്ചോളുമെന്നും തരൂർ വ്യക്തമാക്കി.

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദു രാഷ്ട്രത്തിന്റെ മൂല്യങ്ങലെ സംരക്ഷിക്കുന്ന പുതിയ ഭരണഘടന അവർ നിർമിക്കും. ജനാധിപത്യ മൂല്യങ്ങൾ ചവിട്ടി മെതിച്ച് അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടനയായിരിക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചവിട്ടി മെതിക്കപ്പെടുമെന്നുമായിരുന്നു തരൂരിന്റെ പരാമർശം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *