ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്ക് വേദനിക്കുമെന്ന് മുല്ലപ്പള്ളി; ഒളിയമ്പ് തൊടുത്ത് കെ പി സി സി അധ്യക്ഷൻ

  • 13
    Shares

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഗൂഢപരാമർശവുമായി കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നിലെ അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞാൽ കോൺഗ്രസ് നേതാക്കൾക്കും വേദനിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ട സന്ദർഭങ്ങളുണ്ടാകുമെന്നും ആ സമയത്ത് പറയുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ പറയുന്നു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾക്കിടെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് കെപിസിസി പ്രസിഡന്റിനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് സൂചന.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായി എത്തുന്നതിനെതിരെ സിപിഎം ഗൂഢാലോചന നടത്തിയെന്ന് മുല്ലപ്പള്ളി മൂന്ന് ദിവസം മുമ്പ് ആരോപിച്ചിരുന്നു. ഇന്നലെ ഈ ആരോപണം മുല്ലപ്പള്ളി വിഴുങ്ങുകയും ചെയ്തു. തുടർന്നാണ് ഇന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *