സംഘടനയുടെ സഹായം വേണ്ട; ഹണിയുടെയും രചനയുടെയും ഹർജി എതിർത്ത് ആക്രമിക്കപ്പെട്ട നടി

  • 19
    Shares

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി താരസംഘടനയായ എഎംഎംഎയുടെ വനിതാ ഭാരവാഹികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി. നിലവിൽ സംഘടനയുടെ അംഗമല്ലെന്നും മറ്റുള്ളവരുടെ സഹായം കേസിൽ വേണ്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു

കേസിൽ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ കക്ഷി ചേരുന്നതിനാണ് രചനാ നാരായണൻകുട്ടിയും ഹണി റോസും ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ 25 വർഷം പരിചയമുള്ളവരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും നടി എതിർത്തു

നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചതെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിട്ടാണെന്ന് നടിയും വ്യക്തമാക്കി.

നടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *