യുവ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ മൂന്ന് പേർ പിടിയിൽ

  • 10
    Shares

കാസർകോട് സ്വദേശിയായ വ്യാപാരിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ മൂന്ന് പേർ മാനന്തവാടി പോലീസിന്റെ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. യുവ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപയാണ് ഇവർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്

തൊട്ടിൽപ്പാലം സ്വദേശി അജ്മൽ(33), കുറ്റ്യാടി സ്വദേശി കെ സി സുഹൈൽ(29), കുറ്റ്യാടി സ്വദേശി കെ കെ ഫാസിൽ(26) എന്നിവരാണ് പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പതിനാറിനാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്.

മാനന്തവാടി സ്വദേശിനിയായ ഒരു സ്ത്രീയുടെ സഹായത്തോടെ ഇവർ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു. ഇവിടെ നിന്ന് ഇയാളെ കർണാടകയിലെ പൊന്നമ്പേട്ടിലേക്ക് കടത്തി ബന്ദിയാക്കുകയും ചെയ്തു. ദേഹോപദ്രവം ഏൽപ്പിച്ച ശേഷം 15 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വഴി ഒന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് വ്യാപാരിയെ ഇവർ വിട്ടയച്ചത്

ഫാസിലിന് നേരെ കുറ്റ്യാടി സ്റ്റേഷനിൽ ബലാത്സംഗത്തിനും കേസുണ്ട്. കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. അജ്മൽ വധശ്രമം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പങ്കാളിയാണ്

ഹണിട്രാപ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *