നോക്കി നിൽക്കെ ഇരുനില വീട് തകർന്നു തരിപ്പണമായി; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ
പ്രളയക്കെടുതിയിൽ ഇരുനില വീട് തകർന്നുവീഴുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നു. മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ളതാണ് ദൃശ്യം. ഓടുമേഞ്ഞ ഇരുനില വീടാണ് നോക്കിനിൽക്കെ തകർന്നു മണ്ണടിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന അതിശക്തമായ മഴയിൽ വീടിന് ചുറ്റും വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതാണ് തകർച്ചക്ക് കാരണമായത്. വീടിനുള്ളിലുള്ളവരെ നേരത്തെ തന്നെ മാറ്റിയിരുന്നതിനാൽ അപകടമൊന്നുമില്ലെന്നാണ് അറിയുന്നത്