ഭാര്യയെ പെട്രൊളൊഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് മരിച്ചു; ഭാര്യ രക്ഷപ്പെട്ടു

  • 15
    Shares

കിടങ്ങൂരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുമ്മണ്ണൂർ മന്ദിരം ആറ്റുകടവിന് സമീപത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. പുന്നവേലിപാതയിൽ മോഹനൻ ആണ് മരിച്ചത്

ഭാര്യയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മോഹനൻ ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. മോഹനന്റെ ഭാര്യ രാധ ജോലി കഴിഞ്ഞെത്തിയ സമയത്താണ് സംഭവം

മരപ്പണിക്കാരനാണ് മോഹനനൻ. രാധയുടെ ശരീരത്ത് തീ കൊളുത്തിയ ശേഷം പണിശാലയിൽ എത്തിയാണ് ആത്മഹത്യ ചെയ്തത്. അതേസമയം തീ പടർന്ന വസ്ത്രം വലിച്ചെറിഞ്ഞ രാധ പൊള്ളലേൽക്കാതെ തന്നെ രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബകലഹമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *