കോഴിക്കോട് റോഡരികിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ

കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് പരിസരത്ത് വെച്ച് യുവതിയെ പെട്രൊളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തളിപ്പറമ്പ് സ്വദേശിയും മെഡിക്കൽ കോളജ് നഴ്‌സിംഗ് അസിസ്റ്റന്റുമായ രമയെയാണ് ഭർത്താവ് ഷനോജ് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാർ പെട്രോൾ ഒഴിക്കുകയായിരുന്നു. തീ കത്തിക്കുന്നതിന് മുമ്പായി രമ ഓടി രക്ഷപ്പെട്ട് സമീപത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്നാണ് നാട്ടുകാർ ഷനോജ്കുമാറിനെ പിടികൂടിയത്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *