തീവ്രവാദ സംഘടനകളുടെ വോട്ട് ലീഗിന് വേണ്ട; എസ് ഡി പി ഐയെ തള്ളിപ്പറഞ്ഞ് പാണക്കാട് തങ്ങൾ

  • 17
    Shares

തീവ്രവാദ സംഘടനകളുടെ വോട്ട് മുസ്ലിം ലീഗിന് വേണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. എം കെ മുനീറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് എസ് ഡി പി ഐയെ തങ്ങളും തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്. എസ് ഡി പി ഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിടുന്നതാണെന്നായിരുന്നു മുനീറിന്റെ പ്രസ്താവന

എസ് ഡി പി ഐയുടെ പേരെടുത്ത് പറയാതെ തീവ്രവാദ സംഘടനയെന്നാണ് തങ്ങൾ വിശേഷിപ്പിച്ചത്. ഇതിനെതിരെ എസ് ഡി പി ഐ രംഗത്തുവന്നിട്ടുണ്ട്. എസ് ഡി പി ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ചോദിച്ചു. തങ്ങളോട് ചർച്ച നടത്തിയത് ലീഗാണെന്നും ഫൈസി പറഞ്ഞു.

നേരത്തെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വോട്ട് തേടി എസ് ഡി പി ഐ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലീഗ് പ്രതിരോധത്തിലാകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *