ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു; നാലമത്തെ ഷട്ടറും ഉടൻ അടയ്ക്കും
ജലനിരപ്പ് സംഭരണ ശേഷിയെക്കാൾ കുറഞ്ഞതോടെ ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. രാവിലെ ഏഴ് മണിയോടെയാണ് മൂന്നാം നമ്പർ ഷട്ടർ അടച്ചിട്ടത്. നാലാമത്തെ ഷട്ടർ ഉച്ചയോടെ അടക്കും.
അഞ്ച് വർഷത്തിന് ശേഷമാണ് ഇടമലയാർ ഡാം വീണ്ടും തുറന്നത്. ഇതിന് മുമ്പ് 2013ലായിരുന്നു ഡാം തുറന്നിരുന്നത്. ഒമ്പതാം തീയതി രാവിലെ അഞ്ച് മണിയോടെയാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നത്. പിന്നാലെ രണ്ട് ഷട്ടറുകളും കൂടി ഉയർത്തി.
ഇടമലയാറിൽ ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിലും വെള്ളം കയറി. ഇതോടെ രണ്ട് മണിക്കൂർ നേരം വിമാനങ്ങളുടെ ലാൻഡിംഗ് നിർത്തി വെക്കുകയും ചെയ്തു