ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ജനങ്ങള്‍ക്ക്‌ അതീവ ജാഗ്രതാനിർദേശം

Loading...
  • 39
    Shares

ഇടമലയാർ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. രാവിലെ അഞ്ച് മണിക്ക് രണ്ട് ഷട്ടറുകളും മൂന്നാമത്തെ ഷട്ടർ ആറരക്കുമാണ് തുറന്നത്.

ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ഒന്നര മീറ്റർ വരെ ജലനിരപ്പുയർന്നേക്കാമെന്ന് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. 164 ഘനമീറ്റർ വെള്ളമാണ് തുറന്നുവിടുക.

80 സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയത്. വെള്ളം ആറ് മണിക്കൂറിനുള്ളിൽ ആലുവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിലെ 51 പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രളയക്കെടുതിക്ക് സാധ്യതയുള്ളതിനാൽ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.

ഇന്ന് രാവിലെ ആറ് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതോടെയാണ് അഞ്ച് മണിക്ക് തന്നെ ഷട്ടറുകൾ ഉയർത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *