നടിക്ക് ദിലീപ് അവസരങ്ങൾ നിഷേധിച്ചു; ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

Loading...
  • 8
    Shares

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ദിലീപിന് പങ്കുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് താരസംഘടനാ ഭാരവാഹി ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്തായി. നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്നാണ് ഇടവേള ബാബു നൽകിയ മൊഴി

മലയാള സിനമയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നായിരുന്നു നടിയുടെ പരാതി. ഏതൊക്കെ സിനിമകളിൽ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമല്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് തലയിടുന്നത് എന്നായിരുന്നു മറുപടി.

ഇരയായ നടിയും കാവ്യാ മാധവനും തമ്മിൽ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായെന്നും ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായും പറഞ്ഞു കേട്ടിട്ടുണ്ടെന്നും ഇടവേള ബാബുവിന്റെ മൊഴിയിൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *