അക്ഷരങ്ങളോടുള്ള വെറുപ്പ് തീരുന്നില്ല: ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാൻ സംഘപരിവാർ ശ്രമം

  • 16
    Shares

ഡിസി ബുക്‌സിസിന്റെ പുസ്തകമേള തടയാൻ സംഘപരിവാറിന്റെ ശ്രമം. മീശ നോവലിന്റെ പേരിലാണ് സംഘപരിവാർ പുസ്തക മേള തടസ്സപ്പെടുത്താൻ നോക്കിയത്. തൃശ്ശൂരിൽ ഇന്ന് തുടങ്ങാനിരിക്കുന്ന മേളയ്ക്കായി എത്തിച്ച പുസ്തകങ്ങൾ വാഹനത്തിൽ നിന്നിറക്കാൻ ആർ എസ് എസ് പ്രവർത്തകർ അനുവദിച്ചില്ല.

വെള്ളിയാഴ്ച വൈകുന്നേരം പുസ്തകമേള നടക്കുന്ന പാറമേക്കാവ് അഗ്രശാലയിൽ വാഹനം എത്തിയതിന് പിന്നാലെ ദേവസ്വത്തിലെ ബിജെപി അനുഭാവികൾ ആദ്യം എതിർപ്പുയർത്തി വരികയായിരുന്നു. പിന്നാലെ സംഘ്പരിവാറിന്റെ ആളുകളുമെത്തി. വിശ്വാസികളെ വേദനിപ്പിച്ച പുസത്കം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നൊക്കെയുള്ള വിചിത്ര ന്യായമാണ് സംഘ് ഗുണ്ടകൾ പറഞ്ഞത്

പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സംഘപരിവാറുകർ സമ്മതിച്ചില്ല. ഹൈന്ദവ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നില്ലെന്ന ബോർഡ് വെക്കണമെന്നൊക്കെയുള്ള ഭീഷണിയാണ് ഇവർ മുഴക്കിയത്. ഇന്ന് വീണ്ടും ചർച്ച നടക്കുന്നുണ്ട്. പുസ്തകം കൊണ്ടുവന്ന വാഹനത്തിന് പോലീസ് കാവൽ ഏർപ്പെടുത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *