ശബരിമലയിലേക്കെന്ന് കരുതി ഗവിയിലേക്ക് പോയ ടൂറിസ്റ്റ് ബസും സംഘപരിവാർ ഗുണ്ടകൾ തടഞ്ഞു; ഒടുവിൽ ഇളിഭ്യരായി മടങ്ങി
ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്തിന് ശേഷം നട അടക്കാനിരിക്കെ ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളിൽ കയറി ഗുണ്ടായിസം കാണിച്ച് സംഘപരിവാറിന്റെ പ്രത്യേക സ്ക്വാഡായ ശബരിമല കർമസമിതി. യുവതികളുണ്ടോയെന്നാണ് ഇവർ വാഹനങ്ങളിൽ കയറി പരിശോധിക്കുന്നത്.
ഇതിനിടെ കർമസമിതി ഗുണ്ടകൾ പുല്ലുമേട്ടിൽ ടൂറിസ്റ്റ് ബസും തടഞ്ഞു. സ്ത്രീകളടക്കം തമിഴ്നാട് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഗവിയിലേക്ക് ടൂർ പോകുകയായിരുന്നു ഇവർ. ശബരിമലയിലേക്കെന്ന് തെറ്റിദ്ധരിച്ച് കർമസമിതിക്കാർ വലിയ ഷോ നടത്തിയെങ്കിലും ഒടുവിൽ കാര്യം മനസ്സിലായതോടെ ഇളിഭ്യരായി പിൻവാങ്ങുകയായിരുന്നു.