വ്യാജപ്രചാരണത്തിലൂടെ ബലിദാനിയെ സ്വന്തമാക്കി സംഘ്പരിവാർ; പത്തനംതിട്ടയിൽ ഹർത്താലും നടത്തുന്നു

  • 15
    Shares

ശബരിമല തീർഥാടകന്റെ മരണം പോലീസ് നടപടിക്കിടെയെന്ന വ്യാജപ്രചാരണവുമായി സംഘ്പരിവാർ നേതാക്കളും അനുയായികളും. പച്ചക്കള്ളം യാതൊരു കുറ്റബോധവുമില്ലാതെ രാഷ്ട്രീയ നേട്ടതിനായി ഇവർ പ്രചരിപ്പിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയാണ് വ്യാജ പ്രചാരണത്തിന നേതൃത്വം നൽകുന്നത്. ബലിദാനിയെന്നാണ് മരിച്ച ശിവദാസിനെ സംഘ്പരിവാർ വിശേഷിപ്പിക്കുന്നത്.

തീർഥാടനത്തിനെത്തി കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസനെ കമ്പകത്തും വളവിന് സമീപത്ത് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 17ാം തീയതി ശിവദാസനെ കാണുന്നില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ 19ാം തീയതി ശിവദാസൻ വീട്ടിലേക്ക് ഫോൺ ചെയ്തതുമാണ്. പിന്നീടാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നിട്ടും പോലീസ് നടപടിയിലാണ് ഇയാൾ മരിച്ചതെന്ന വ്യാജ പ്രചാരണമാണ് സംഘ് ഗ്രൂപ്പുകൾ വ്യാപകമായി നടത്തുന്നത്.

ജനം ടിവി അടക്കമുള്ള സംഘ് മാധ്യമങ്ങളും വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് നടത്തുന്നത്. പത്തനം തിട്ടയിൽ ബിജെപി ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. പരുമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *