സംഘ്പരിവാറിന്റെ പതിവ് വ്യാജപ്രചാരണം; സത്യാവസ്ഥ പുറത്തുവിട്ട് പോലീസ്

Loading...
  • 13
    Shares

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിലും അതുവഴി മുതലെടുപ്പ് നടത്തുന്നതിലും സംഘ്പരിവാറുകാർ പണ്ടേ കുപ്രസിദ്ധി നേടിയവരാണ്. ശബരിമല വിഷയത്തിലും നിരവധി വ്യാജപ്രചാരണങ്ങളാണ് സംഘി ഗ്രൂപ്പുകൾ പടച്ചുവിടുന്നത്. ഇതിലേറെയും പോലീസിന് നേരെയായിരുന്നു. ഇതിനെല്ലാം മറുപടി നൽകി രംഗത്തുവന്നിരിക്കുകയാണ് കേരളാ പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് കേരളാ പോലീസ് സംഘികളുടെ വ്യാജ പ്രചാരണത്തിന് മറുപടി നൽകുന്നത്.

പോലീസ് വേഷം ധരിച്ചെത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും പോലീസ് പുറത്തുവിട്ട ലൂക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടുവെന്നും സംഘ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയും വാർത്തകളെ കുറിച്ച് യാതൊരു ബോധവുമില്ലാത്ത ചിലർ അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

പോലീസ് വേഷത്തിലെത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്ന പ്രചാരണം തെറ്റാണ്. ചിത്രത്തിലുള്ളത് കെഎപി അഞ്ചാം ബാറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കാണ്.

ലൂക്ക് ഔട്ട് നോട്ടീസിൽ 67ാം നമ്പറായി പോലീസുകാരന്റെ ഫോട്ടോ വന്നതും വിശദീകരിക്കുന്നു. ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട എ ആർ ക്യാമ്പിലെ ഡ്രൈവർ ഇബ്രാഹീമിന്റെ ചിത്രമാണിത്. എടുത്ത ചിത്രത്തിൽ അദ്ദേഹം ഉൾപ്പെടുകയായിരുന്നു. പട്ടികയിൽ നിന്ന് അപ്പോൾ തന്നെ ഒഴിവാക്കിയതെന്നും കേരളാ പോലീസ് അറിയിച്ചു

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചരണം ഞങ്ങൾക്ക് പറയാനുള്ളത് :ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന…

Posted by Kerala Police on Thursday, 25 October 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *