ഇടുക്കിയിൽ പുതിയ പവർ ഹൗസ് സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് തയ്യാറെടുക്കുന്നു

  • 7
    Shares

ഇടുക്കിയിൽ പുതിയ പവർഹൗസ് സ്ഥാപിക്കാൻ സംസ്ഥാന വൈദ്യുതി ബോർഡ് പദ്ധതി തയ്യാറാക്കുന്നു. സെപ്റ്റംബർ 26ന് ചേരുന്ന കെഎസ്ഇബി ഫുൾബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും. 20,000 കോടി രൂപയിലധികം ചെലവുവരുന്നതാണ് പദ്ധതി.

യോഗത്തിൽ അനുകൂല തീരുമാനമുണ്ടായാൽ പദ്ധതി സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനാണ് നീക്കം. സർക്കാർ അംഗീകാരം ലഭിച്ചാൽ സാധ്യതാ പഠനത്തിന് ടെൻഡർ വിളിക്കും. 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവർഹൗസ് സ്ഥാപിക്കാനാണ് നീക്കം

വൈദ്യുതോത്പാദനത്തിന് മതിയായ സൗകര്യമില്ലാത്തതാണ് കെഎസ്ഇബി നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തിന് ആവശ്യമുള്ളതിൽ 30 ശതമാനം മാത്രമാണ് നിലവിലെ ഉത്പാദന ശേഷി. കേന്ദ്രവിഹിതവും പുറത്തുനിന്ന് ഉയർന്ന വിലക്ക് വാങ്ങുന്നതുമാണ് ശേഷിക്കുന്ന 70 ശതമാനം


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *