മഴപ്പേടിയിൽ കേരളം; ഇടുക്കി ഡാം 11 മണിക്ക് തുറക്കും

  • 9
    Shares

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമവാധി സംഭരണശേഷിയോട് അടുക്കുന്ന സാഹചര്യത്തിലും ഇടുക്കിയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതും കണക്കിലെടുത്ത് ചെറുതോണി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് ഉയർത്തും. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരു കരകളിലുമുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

്അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. 20 അണക്കെട്ടുകളാണ് ഇതിനോടകം തുറന്നിട്ടുണ്ട്. ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുയും ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അതിവേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.

അറബി കടലിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുക. സംസ്ഥാനമാകെ ഇതിന്റെ പ്രതിഫലനമായി ചൊവ്വാഴ്ച വരെ മഴ പെയ്യും. ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *