ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി; ഇടമലയാർ ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു

  • 56
    Shares

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. ഞായറാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 2398.58 അടിയാണ് അണക്കെട്ടിലെ ജലനിപ്പ്. വെള്ളിയാഴ്ച ഉച്ച മുതൽ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. സെക്കന്റിൽ 750 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഇടുക്കിയിൽ ഇന്നലെ മഴ പെയ്‌തെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളം പുറത്തേക്ക് വിട്ടതോടെയാണ് ആശങ്ക ഒഴിവാക്കി ജലനിരപ്പ് താഴ്ന്നുതുടങ്ങിയത്. ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ സെക്കന്റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്താൻ അധികൃതർ ആലോചിക്കുകയാണ്

അതേസമയം ഇടമലയാർ ഡാമിന്റെ നാലാമത്തെ ഷട്ടർ ഞായറാഴ്ച വൈകുന്നേരത്തോടെ തുറന്നു. സെക്കന്റിൽ നാല് ലക്ഷം ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 168. 92 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമവാധി സംഭരണ ശേഷി 169 മീറ്ററാണ്.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *