ഇടുക്കിയിൽ ഒഴികെ മറ്റു ഡാമുകൾ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകിയില്ലെന്ന് ചെന്നിത്തല

Loading...

മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീഴ്ചകളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. പാളിച്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്.

ഡാമുകൾ തുറന്നപ്പോൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയില്ല. മുന്നറയിപ്പ് നൽകിയിട്ടും ജനങ്ങൾ ഒഴിഞ്ഞു പോയില്ലെന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. വീഴ്ചകൾ മറയ്ക്കാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വളച്ചൊടിക്കുന്നു.

ഇടുക്കി അണക്കെട്ടിലൊഴികെ മറ്റൊരു ഡാം തുറന്നപ്പോഴുള്ള അലർട്ടുകളൊന്നും ആരും അറിഞ്ഞില്ല. ആലുവ, കാലടി, പെരുമ്പാവൂർ, പറവൂർ, ചാലക്കുടി, വൈക്കം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ മുന്നറയിപ്പുകളെത്തിയില്ല.

ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ഓർക്കണം. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുമ്പോൾ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനെ കുറിച്ചും എന്തൊക്കെ മരുന്നുകൾ വേണമെന്നതിനെ കുറിച്ചും ചട്ടത്തിൽ പ്രത്യേകം പറയണം. പ്രത്യേക സൈറൽ ഉപയോഗിച്ചാണ് അലർട്ടുകൾ നടത്തേണ്ടത്. ഇതൊക്കെ പൂർത്തികരിച്ചാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്

ചെറുതോണി ഒഴികെ ജനങ്ങളെ മറ്റൊരിടത്തും മുന്നൊരുക്കത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിട്ടില്ല. ബാണാസുരസാഗർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചീഫ് സെക്രട്ടറിയും വയനാട്ടിലെ ജനപ്രതിനിധികളും ഖണ്ഡിക്കുന്നുണ്ട്. ഡാമുകൾ തുറക്കുമ്പോൾ കെ എസ് ഇ ബിയും ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *