ഇടുക്കി ഡാം തുറക്കാനൊരുങ്ങുന്നു; ജാഗ്രതാ നിർദേശം നൽകി വൈദ്യുതി ബോർഡ്

  • 228
    Shares

കനത്ത മഴയിൽ വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിച്ചിട്ടും ജലനിരപ്പ് വിണ്ടുമുയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കാനൊരുങ്ങുന്നു. ജലനിരപ്പ് വ്യാഴാഴ്ച 2390.18 അടിയിലെത്തിയതോടെ ഡാം സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഒരാഴ്ചക്കുള്ളിൽ ഡാം തുറക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജലനിരപ്പ് 2395ൽ എത്തുമ്പോൾ അതീവ ജാഗ്രതാ നിർദേശവും ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ അതി തീവ്ര ജാഗ്രതാ നിർദേശവും നൽകിയ ശേഷമാകും ഡാം തുറക്കുക

ഇതിന് മുമ്പ് രണ്ട് തവണയാണ് ഡാം തുറന്നിട്ടുള്ളത്. 1981ലും 1992ലുമായിരുന്നുവത്. 26 വർഷത്തിന് ശേഷമാണ് ഇപ്പോൾ ഡാം തുറക്കാൻ മുന്നൊരുക്കം നടത്തുന്നത്. ഡാമിൽ ജലനിരപ്പ് ഉയർന്നപ്പോൾ മൂലമറ്റം നിലയിൽ നിന്ന് വൈദ്യുതോത്പാദനം പരമാവധിയായി ഉയർത്തിയിരുന്നു. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *