ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം; ഘട്ടംഘട്ടമായി ഷട്ടറുകൾ തുറക്കും

  • 50
    Shares

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടത് അനിവാര്യമാണെന്ന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്

ഡാമിലേക്കുള്ള നീരൊഴുക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എങ്കിലും ജലനിരപ്പ് 2395.84 അടിയിൽ തന്നെ നിൽക്കുകയാണ്. 2397 അടിയിലെത്തിയാൽ ട്രയൺ റൺ നടത്തും. 2399 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കും.

ഡാം തുറന്നു വിടുന്നതു സംബന്ധിച്ച കാര്യങ്ങളുടെ ചുമതല വൈദ്യുതി മന്ത്രി എംഎം മണിക്ക് മന്ത്രിസഭാ യോഗം നൽകി. ഷട്ടർ തുറക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാൻ നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഡാം തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കുമെന്ന കാര്യത്തിൽ വൈദ്യുതി വകുപ്പിന് വേറെ നിലപാടില്ലെന്നും രാവിലെ മന്ത്രി പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *