നാലാമത്തെ ഷട്ടറും തുറന്നു, കുടൂതൽ വെള്ളം പുറത്തേക്ക്; ചെറുതോണി പാലം വെള്ളത്തിനടിയിൽ

  • 42
    Shares

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാലാമത്തെ ഷട്ടർ ഉയർത്തിയത്. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും തുറന്നത്.

മൂന്ന് ഷട്ടറുകൾ ഒരു മീറ്ററോളം ഉയർത്തി സെക്കന്റിൽ 3 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തുവിട്ടിരുന്നത്. നാലാമത്തെ ഷട്ടറുമുയർത്തി സെക്കന്റിൽ ആറ് ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വിടാനാണ് ആലോചിക്കുന്നത്. 2401.50 അടിയാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്.

ADVT ASHNAD

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *