ഇടുക്കി അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം

  • 33
    Shares

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെ കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. എട്ടടി കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. നിലവിൽ 2392 അടി ജലനിരപ്പാണ് ഡാമിലുള്ളത്.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, റവന്യു അഡീഷണൽ സെക്രട്ടറി പി എച്ച് കുര്യൻ, തുടങ്ങിയവർ പങ്കെടുത്തു. ഡാം തുറക്കുകയാണെങ്കിൽ എത്ര താമസക്കാരെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിന് യുദ്ധകാലടിസ്ഥാനത്തിൽ സർവേ നടത്തും.

വെള്ളം ഒഴുകിപ്പോകുന്ന ഗതിയുടെ ഇരുവശങ്ങളിലും 100 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം അതിസൂക്ഷ്മ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്. കെട്ടിടങ്ങളിൽ താമസിക്കുന്നവരെ കുറിച്ചുള്ള വിവരവും അടിയന്തരമായി ശേഖരിക്കും. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇടുക്കി, എറണാകുളം കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *