സെക്കന്റിൽ 3 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു; ചെറുതോണിയിൽ കൂടുതൽ ആളുകളെ ഒഴിപ്പിച്ചു

  • 94
    Shares

ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. വ്യാഴാഴ്ച പുറത്തേക്ക് ഒഴുക്കിയതിനേക്കാൾ മൂന്നിരിട്ടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്.

ഇന്ന് 11.30ഓടെയാണ് അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്. ഇടുക്കിയിൽ കനത്ത മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതും ജലനിരപ്പ് ഉയർത്തിയിരുന്നു. ഇന്ന് രാവിലെ ജലനിരപ്പ് 2401 എത്തിയതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും ജലനിരപ്പ് ഉയരുകയായിരുന്നു. നിലവിൽ 2401.46 അടിയാണ് ജലനിരപ്പ്.

കൂടുതൽ വെള്ളം ശക്തിയായി ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കിയതോടെ ചെറുതോണിയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കുകയാണ്. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെറുതോണിയിൽ കുത്തിയൊഴുകുന്ന നദിയുടെ ഇരുവശത്തുമുള്ള മരങ്ങൾ കടപുഴകി വീണു. ബാക്കിയുള്ള മരങ്ങൾ ഫയർഫോഴ്‌സ് മുറിച്ച് നീക്കി. നദിയുടെ തീരത്തുണ്ടായിരുന്ന കൃഷി പാടേ നശിച്ചു. ചെറുതോണിയിൽ നദിക്കരിയിൽ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടവും തകർന്നുവീണു

നദിയുടെ മുന്നൂറ് മീറ്റർ അകലത്തിലേക്ക് ജനങ്ങളെ മാറ്റുകയാണ്. പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തിയാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. സർട്ടിഫിക്കറ്റുകൾ കൂടാതെ കയ്യിൽ ഒതുങ്ങുന്ന വസ്തുക്കൾ മാത്രമാണ് ജനങ്ങളെ കൊണ്ട് എടുപ്പിക്കുന്നത്.

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *