ഇടുക്കി ഡാം: ജലനിരപ്പ് 2395 അടി; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Loading...
  • 78
    Shares

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടി ഉയരത്തിലെത്തിയതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് ജലനിരപ്പ് രണ്ടാം ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ടിലേക്ക് എത്തിയത്. രാത്രി എട്ട് മണിക്ക് 2394.96 അടിയായിരുന്നു ജലനിരപ്പ്. ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഇന്നലെ രാവിലെ ഏഴിന് 2394.72 ആയിരുന്ന ജലനിരപ്പ് ക്രമേണ ഉയരുകയായിരുന്നു. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ ട്രയൽ റൺ നടത്തും. ജലനിരപ്പ് 2399 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പോടെ ഷട്ടർ തുറക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴ തുടർന്നാൽ നീരൊഴുക്ക് വർധിക്കുമെന്നും ജലനിരപ്പ് ഉയരുമെന്നുമാണ് വിലയിരുത്തൽ. അതിനിടെ, ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി.

ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘത്തെ ആലുവയിൽ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയ്യാറാണ്. കര, നാവിക, വ്യോമ സേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും നാല് കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയ്യാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയ്യാറായിട്ടുണ്ട്.
ഡാമിലെ വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തിൽ നാല് പഞ്ചായത്തുകളിലായി വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് ജില്ലാ കലക്ടർ ജീവൻ ബാബൂ കെ വ്യക്തമാക്കി. വെള്ളം തുറന്നു വിടുന്ന ഘട്ടത്തിൽ പുഴയുടെ തീരത്തിനടുത്തുള്ള 40 വീടുകളെയാണ് പെട്ടെന്ന്് ബാധിക്കുക. ഈ വീടുകൾ ഉൾപ്പെടെ ഡാം തുറക്കുകയാണെങ്കിൽ ബാധിക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി ബോധവത്കരണ നോട്ടീസുകളും നിർദേശങ്ങളും നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *