ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി

  • 173
    Shares

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ 2395.26 അടിയാണ് ജലനിരപ്പ്

സാധാരണ ഗതിയിൽ 2399 അടിയെത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷം ഷട്ടറുകൾ തുറക്കുക. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ 2397-98 അടിയെത്തുമ്പോൾ ഷട്ടർ തുറന്നേക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ മഴ ശക്തമായിട്ടുണ്ട്

ജനങ്ങൾക്ക് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് ജാഗ്രതാ നിർദേശം നൽകിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകൾ ഏതുനിമിഷവും തുറക്കുമെന്ന് അർഥമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *