2400 അടി എത്തുന്നതിന് മുമ്പായി ഇടുക്കി ഡാം തുറക്കും; രണ്ടടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട്

  • 84
    Shares

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. നിലവിൽ 2393.78 അടി വെള്ളമാണ് ഡാമിലുള്ളത്. രണ്ടടി കൂടി വെള്ളം ഉയർന്നാൽ ഓറഞ്ച് അലർട്ട് നൽകാനാണ് അധികൃതരുടെ തീരുമാനം. 2400 അടി ജലനിരപ്പ് ഉയരുന്നതിന് മുമ്പ് തന്ന ഡാം തുറക്കാനാണ് തീരുമാനം

2400 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. മന്ത്രി മണിയുടെ അധ്യക്ഷതയിൽ ഇടുക്കി കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതിന് മുമ്പായി തന്നെ ഡാം തുറക്കാൻ തീരുമാനമായത്. 2397-2398 അടിയെത്തുമ്പോഴേക്കും ഡാം തുറക്കാനാണ് തീരുമാനം. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി

ഡാം തുറക്കുന്നതിന് മുമ്പായി വ്യക്തമായ ജാഗ്രതാ നിർദേശം നൽകും. ചെറുതോണി ഡാമിലെ ഷട്ടർ തുറക്കുന്നതിന് മുമ്പായി അപായ സൈറൺ മുഴക്കും. ഇതിന് 15 മിനിറ്റ് ശേഷമാകും ഡാമിന്റെ ഷട്ടർ തുറക്കുക. ഇതിന് മുമ്പായി 1992ലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നത്. നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് ഡാം തുറക്കേണ്ട സാഹചര്യം വന്നിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *