ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് കലക്ടർ; ദുരന്തനിവാരണ സേന ഇടുക്കിയിലെത്തി

  • 35
    Shares

ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു

അതേസമയം അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദേശീയ ദുരന്തനിവാരണ സേന ഇടുക്കിയിലെത്തി. പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ദുരന്തനിവാരണ സേന പരിശോധിക്കും. 31ാം തീയതി അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി ട്രയൽ നടത്തും

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇടുക്കി താലൂക്ക് ഓഫീസിൽ നടന്നു. ആളുകളെ മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റി പാർപ്പിക്കേണ്ടവരുടെ വീടുകളിൽ നേരിട്ടെത്തി നോട്ടീസ് നൽകാനും തീരുമാനമായി.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *