ആശങ്കയൊഴിഞ്ഞു: ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

  • 58
    Shares

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ അടച്ചു. രണ്ട് ഷട്ടറുകളാണ് അടച്ചത്. ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകളാണ് അടച്ചത്. ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകൾ അടയ്ക്കാൻ തീരുമാനമായത്. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു.

വൃഷ്ടിപ്രദേശത്തു നിന്നുള്ള നീരൊഴുക്ക് നിയന്ത്രിക്കാനും ബോർഡ് സജ്ജമായതായി കെ എസ് ഇ ബി പറയുന്നു. കനത്ത മഴ തുടരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ അടക്കേണ്ടതില്ലെന്നായിരുന്നു ഉച്ചവരെയുള്ള തീരുമാനം. എന്നാൽ ജലനിരപ്പ് നിയന്ത്രണവിധേയമായി താഴ്ന്നതോടെയാണ് ഷട്ടറുകൾ അടച്ചത്. വെള്ളിയാഴ്ചയാണ് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നത്.

ജലനിരപ്പ് 2401 അടിയും കടന്ന് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതോടെയാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നത്. സെക്കന്റിൽ 750 ഘനമീറ്റർ വെള്ളമായിരുന്നു പുറത്തേക്ക് വിട്ടിരുന്നത്. ജലനിരപ്പ് താഴ്ന്നതോടെ പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ തിങ്കളാഴ്ച ആറരയോടെ രണ്ട് ഷട്ടറുകൾ അടക്കുകയായിരുന്നു. ബാക്കിയുള്ള ഷട്ടറുകൾ വഴി സെക്കന്റിൽ 300 ഘനമീറ്റർ വെള്ളം വീതമാണ് ഇപ്പോൾ തുറന്നുവിടുന്നത്.

അതേസമയം, ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തിങ്കളാഴ്ച ഉയർത്തി. നാല് ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. കക്കി ഡാമിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചു പമ്പ ഡാമിന്റെ ഷട്ടറുകളും തുറന്നു. പത്തനംതിട്ട ഡാമിലെ ഒരു ഷട്ടർ ഒഴികെ മറ്റെല്ലാം അടച്ചു. തിങ്കളാഴ്ച രാവിലെ മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *