ഇടുക്കി ഡാം ഇന്ന് തുറക്കില്ല; സംസ്ഥാനത്ത് മഴ ശക്തമാകുന്നു

  • 9
    Shares

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിച്ച് അധികൃതർ. അറബികടലിന് തെക്കുകിഴക്കായി ശക്തമായ ന്യൂനമർദം രൂപപ്പെട്ടു. നാളെ ഉച്ചയ്ക്ക് ശേഷം ഇത് ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറേക്ക് നീങ്ങും. ദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഏഴാം തീയതി ശക്തമായ മഴയായിരിക്കും.

ആലുവ താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഡാം ഇന്ന് തുറക്കില്ല. വൈകുന്നേരം കെ എസ് ഇ ബി അധികൃതർ യോഗം ചേർന്ന ശേഷമായിരിക്കും ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഡാമിലെ ജലനിരപ്പ് ഇപ്പോൾ താഴ്ന്നിട്ടുണ്ട്. 2387.76 അടിയായിരുന്നു രാവിലെ ജലനിരപ്പ്. ഇപ്പോൾ 2387.72 അടിയായി താഴ്ന്നിട്ടുണ്ട്.

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ അരയടി വീതം തുറന്നു. നെയ്യാർ, അരുവിക്കര ഡാമുകളും തുറന്നിട്ടുണ്ട്. ആലപ്പുഴയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. തോട്ടപ്പള്ളി സ്പിൽവേയുടെ 21 ഷട്ടറുകൾ തുറന്നു. ബാക്കി ഷട്ടറുകളും ഉയർത്താൻ നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *