ഇടുക്കി ഡാം വൈകുന്നേരം 4 മണിക്ക് തുറക്കും; കക്കയം ഡാം 2 മണിയോടെ തുറക്കും

  • 15
    Shares

ജലനിരപ്പ് ഉയരുന്നതും കനത്ത മഴയും കണക്കിലെടുത്ത് ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. വൈകുന്നേരം നാല് മണിയോടെയാകും ഡാമിന്റെ ഒരു ഷട്ടർ ഉയർത്തുക. 40 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 50 ഘനമീറ്റർ വെള്ളം ചെറുതോണിയിൽ നിന്നും പുറത്തേക്ക് ഒഴുക്കും

കോഴിക്കോട് കക്കയം ഡാം ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കും. ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട കക്കി, ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് ശേഷം തുറക്കും. പമ്പ ത്രിവേണിയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. പമ്പയുടെ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്

വയനാട് ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ നാല് മണിയോടെ 10 സെന്റീമീറ്റർ വീതം ഉയർത്തും. തൃശ്ശൂർ ചിമ്മിനി, തെന്മല, പരപ്പാർ ഡാമുകൾ നേരത്തെ തുറന്നിരുന്നു. അരുവിക്കര, നെയ്യാർ ഡാമുകളും തെന്മല ഡാമും തുറന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *