ഇടുക്കി ചെറുതോണി ഡാം ശനിയാഴ്ച രാവിലെ ആറ് മണിക്ക് തുറക്കും

  • 26
    Shares

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ശനിയാഴ്ച രാവിലെ ആറ് മണിക്ക് തുറക്കും. ഒരു ഷട്ടറാകും തുറക്കുക. സെക്കന്റിൽ 50 ക്യൂമക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. ശനിയാഴ്ച രാവിലെ കലക്ടർ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും ഷട്ടർ തുറക്കുക

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നത് പരിഗണിച്ചാണ് ഇടുക്കിയുടെ ഷട്ടറുകൾ തുറക്കുന്നത്. കൂടാതെ ന്യൂനമർദത്തെ തുടർന്ന് അതിശക്തമായ മഴയും ഇടുക്കിയിൽ കാലാവസ്ഥാ കേന്ദ്രം സാധ്യത കൽപ്പിക്കുന്നുണ്ട്.

ഇന്ന് വൈകുന്നേരം നാല് മണിയോടെ ഡാം തുറക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് ശനിയാഴ്ച രാവിലെ ഡാം തുറക്കാനുള്ള തീരുമാനമെടുത്തത്.

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *