ഇടുക്കി അണക്കെട്ട് തുറന്നു; ഷട്ടർ ഉയർത്തിയത് 26 വർഷങ്ങൾക്ക് ശേഷം

  • 59
    Shares

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തി ട്രയൽ റൺ നടത്തുന്നു. അഞ്ച് ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടറാണ് ഉയർത്തിയിരിക്കുന്നത്. 50 സെന്റീമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നത്

സെക്കന്റിൽ അമ്പതിനായിരം ലിറ്റർ ജലമാണ് ഇതിലൂടെ പുറത്തേക്ക് പോകുന്നത്. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കുന്നത്. 26 വർഷത്തിന് ശേഷമാണ് ഇപ്പോൾ ഷട്ടർ തുറന്നിരിക്കുന്നത്. ഇതിന് മുമ്പ് 1992ലും 1981ലുമാണ് ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നത്.

പെരിയാറിലേക്കാണ് വെള്ളം ഒഴുകിയെത്തുക. ഷട്ടർ നാല് മണിക്കൂർ നേരം ഉയർത്തി വെക്കും. പെരിയാറിന്റെ ഇരുകരകളിൽ ഉള്ളവരും ചെറുതോണി ടൗണിലുള്ളവരും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പുഴയിൽ ഇറങ്ങുന്നതിനോ സെൽഫി എടുക്കുന്നതിനോ മീൻ പിടിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *