ജലനിരപ്പുയരുന്നു: ഇടുക്കി ഡാമിൽ ട്രയൽ റൺ ഉച്ചയ്ക്ക് 12 മണിക്ക്; മധ്യഭാഗത്തെ ഷട്ടർ ഉയർത്തും
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രയൽ റൺ നടത്തുക. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറാകും തുറക്കുക. 50 സെന്റിമീറ്റർ ഷട്ടർ ുയർത്തും. സെക്കന്റിൽ 50 ഘനമീറ്റർ ജലം വെച്ച് ഒഴുക്കിവിടും. നാല് മണിക്കൂർ നേരം ഷട്ടർ തുറന്നിടും
വൃഷ്ടിപ്രദേശത്ത് കനത്ത മഴയുള്ളതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. 2398.80 അടിയാണ് 10 മണിക്ക് ഡാമിലെ ജലനിരപ്പ്. ട്രയൽ റൺ നടത്തുന്നതിന് മുന്നോടിയായി ജനങ്ങൾക്ക് മുന്നറയിപ്പ് നൽകാനും സുരക്ഷാ തയ്യാറെടുപ്പുകൾ നടത്താനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി