ഇടുക്കി ഡാം നിറയുന്നു, ഇന്ന് ഓറഞ്ച് അലർട്ട് നൽകും; ജലനിരപ്പ് 2394.58 അടിയായി

  • 62
    Shares

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2394.58 അടിയിലെത്തി. ജലനിരപ്പ് 2397 അടിയെത്തിയാൽ 24 മണിക്കൂറിനകം ഡാം തുറന്നുവിടും. 2395 അടിയിലെത്തുമ്പോൾ ഓറഞ്ച് ്അലർട്ട് നൽകും. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. അതേസമയം മുല്ലപ്പെരിയാർ കൂടി നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് 2397 അടിയിലെത്തുമ്പോൾ തന്നെ തുറന്നുവിടാൻ തീരുമാനമായിരിക്കുന്നത്

2397 അടിയിലെത്തിയാൽ ആദ്യം ഒരു ഷട്ടർ നാല് മുതൽ അഞ്ച് മണിക്കൂർ വരെ 40 സെന്റിമീറ്റർ ഉയർത്തും. തുടർന്ന് നീരൊഴുക്ക് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ വെള്ളം തുറന്നു വിടണമോയെന്ന് തീരുമാനിക്കുക. ഇന്ന് ഉച്ചയോടെ തന്നെ ഓറഞ്ച് അലർട്ട് നൽകേണ്ടി വരുമെന്നാണ് കരുതുന്നത്.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ നാളെ നടക്കും. ഇതിന് മുന്നോടിയായി പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ഇന്ന് നോട്ടീസ് നൽകും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അണക്കെട്ട് കാണാൻ വരുന്നവരെ നിയന്ത്രിക്കാനും തീരുമാനമായി.

ഡാം തുറന്നുവിടുന്നതിന് മുമ്പായി പതിനഞ്ച് മിനിറ്റ് നേരം അപായ സൈറൺ മുഴക്കും. ജീപ്പിൽ അനൗൺസ്‌മെന്റും നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *