ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഡാം തുറക്കേണ്ടി വരില്ലെന്ന് കെ എസ് ഇ ബി

  • 167
    Shares

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിൽ നേരിയ കുറവ്. ഇപ്പോൾ മണിക്കൂറിൽ 0.02 അടി വെള്ളമാണ് ഉയരുന്നത്. ഇടുക്കി ഡാം തുറന്നുവിടേണ്ടി വരില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി ഉത്പാദനവും വർധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

ട്രയൽ റൺ ഇപ്പോൾ നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ് അറിയിച്ചു. ജലനിരപ്പ് വേഗത്തിൽ ഉയർന്നാൽ മാത്രം ട്രയൽ റൺ നടത്തുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.

ഡാമിലെ ജലനിരപ്പ് 2395.54 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെ 2395.24 ആയിരുന്നു ജലനിരപ്പ്. ഇന്നലെ രാത്രി 9 മണിക്ക് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.

ഡാമിലെ ജലനിരപ്പ് 2397-98 അടിയിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കുമെന്നാണ് മന്ത്രി എംഎം മണി അറിയിച്ചു. ജലനിരപ്പ് 2396 അടിയെത്തുമ്പോൾ അടുത്ത ജാഗ്രതാ നിർദേശം നൽകും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *